ചെങ്ങന്നൂര്‍- എസ്.എന്‍.ഡി.പി യൂണിയന് പരിധിയിലുള്ള ശാഖാ അംഗങ്ങള്‍ക്കായി ഗുരുധര്‍മ്മം, ഗുരുദേവകൃതികള്‍, ഗുരുദേവ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായി ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ആചാര്യന് വിശ്വപ്രകാശം വിജയാനന്ദ് ക്ലാസ്സുകള്‍ നയിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനക്ലാസ്സുകള്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ യൂണിയന് ഓഫീസ്നോട് ചേര്‍ന്നുള്ള സരസകവിമൂലൂര് ഹാളില്‍ വെച്ച് നടത്തുമെന്ന് യൂണിയന് ചെയര്മാന് അനില്‍ അമ്പാടിയും കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗവും അറിയിച്ചു. 4745ാം നമ്പര്‍ എസ്.എന്‍.ഡി.പി യോഗം പിരളശ്ശേരി ശാഖാ ഹാളില്‍ കൂടിയ ചെങ്ങന്നൂര്‍ മേലാ യോഗത്തിലാണ് ഇതറിയിച്ചത്.
യൂണിയന് ചെയര്മാന് അനില്‍ അമ്പാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചെങ്ങന്നൂര്‍ മേഖലായോഗത്തില്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം യൂണിയന് നടപ്പിലാക്കുന്ന വിവധ പദ്ധതികള്‍ വിശദീകരിച്ചു. യൂണിയന് അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്.മോഹനന്, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനന് കൊഴുവല്ലൂര്‍, അനില്‍ കണ്ണാടി, പിരളശ്ശേരി ശാഖാ പ്രസിഡന്റ് സുമതി കെ.എന്‍, ചെങ്ങന്നൂര്‍ ടൗണ്‍ ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി, വാഴാര്‍മംഗലം സെക്രട്ടറി വത്സലാമോഹന്, പേരിശ്ശേരി സെക്രട്ടറി പി.കെ.രവീന്ദ്രന്, ചെങ്ങന്നൂര്‍ സൗത്ത് ശാഖാ വൈസ്പ്രസിഡന്റ് സുനില്‍ സി, മുണ്ടന്‍കാവ് ശാഖാ കണ്‍വീനര്‍ ശോഭനാ രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് അഡ്.കമ്മറ്റി അംഗം എസ്.ദേവരാജന്‍ സ്വാഗതവും പിരളശ്ശേരി ശാഖാ സെക്രട്ടറി ഡി.ഷാജി നന്ദിയും പറഞ്ഞു.
പെരിങ്ങാലാ മേഖലായോഗം ഇന്ന് വൈകിട്ട് 3.00 മണിക്ക് 2801-ാം നമ്പര്‍ പെരിങ്ങാല നോര്‍ത്ത് ശാഖാ ഹാളില്‍ നടക്കുമെന്ന് യൂണിയന് കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source