ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തുന്നതിനിടെ വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ആദരം.
രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2’ ആണ് ഇവർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ജീവനക്കാർക്ക് ഈ പുരസ്കാരം നൽകി ആദരിച്ചത്.
സെപ്തംബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട
ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി, ക്യാപ്റ്റനായ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം നടന്നത്.
ഗുരുതരമായി പരിക്കേറ്റിട്ടും പിന്മാറാൻ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ സ്മിത്ത് മച്ചാർ അക്രമിയെ അതിസാഹസികമായി ചെറുത്തുനിൽക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തു. വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇതിനിടയിൽ അവധിയിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവനാണ് ഇതോടെ രക്ഷിക്കാനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

