പത്തനംതിട്ട ജില്ലയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പന്തളം തെക്കേക്കര ഭഗവതിക്കുംപടിഞ്ഞാറ് തകരമല കുറ്റിയിൽ വീട്ടിൽ നകുലൻ (47) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്. ടി ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തിയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
2018 ജൂണിനും സെപ്റ്റംബറിനും ഇടയിലുള്ള ദിവസങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയത്. എന്നാൽ ഈ ക്രൂരകൃത്യം പുറത്തറിയുന്നത് ഈ വർഷം ആദ്യമാണ്.
അന്ന് കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ശ്രീലാൽ ചന്ദ്രശേഖർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട
പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ശിക്ഷ അനുഭവിച്ചുവരുന്ന ആളാണ് നകുലൻ. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കേസിൽ പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസി ക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ. പി ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

