വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രമാണ് ഖുഫിയ. അമര്‍ ഭൂഷണിന്റെ എക്സേപ്പ് ടു നോ വേര് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 5 നാണ് റിലീസ് ചെയ്തത്.
നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിങ് ലിസറ്റില്‍ തുടരുമ്പോള്‍ ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാമീഖ ഗബ്ബിയുടെ രംഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സീരിസിലെ ചിത്രങ്ങളും രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സിനിമയ്ക്കെതിരേയും വാമീഖ ഗബ്ബിയ്ക്കെതിരേയും വിമര്‍ശനവുമായി ഒട്ടേറെ പേര് രംഗത്ത് വന്നിരിക്കുകയാണ്.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര് ഖാന് ആരോപിച്ചു. തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും വേഷമിടുന്നു. രോഹന് നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിബി ഫിലിം പ്രൊഡക്ഷനാണ് നിര്‍മാണം. Content Highlights: Wamiqa Gabbi Bold ex Scenes In Khufiya,, Creates dispute on internet, criticism
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]