രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന് നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടും.കന്നട
താരം യാഷ് രാവണമായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വിഎഫ്എക്സില്‍ ഓസ്കര് നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. സീതയുടെ വേഷത്തില്‍ ആലിയ ഭട്ട് വേഷമിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഡേറ്റില്ലാത്തത് കൊണ്ട് ആലിയ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുന്നത്.
സീതയെയും രാമനെയും ചുറ്റിപ്പറ്റിയാണ് ആദ്യഭാഗം ഒരുക്കുന്നത്. 15 ദിവസങ്ങളാണ് യാഷ് ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.
രാമായണത്തെ ആസ്പദമാക്കി ഈ വര്‍ഷം ആദിപുരുഷ് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഓം റൗട്ടാണ് സംവിധാനം ചെയ്തത്.
കൃതി സനോണ്‍, സെയ്ഫ് അലിഖാന് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഎഫ്എക്സിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട
ചിത്രമാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 350 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നേടിയത്.
Content Highlights: nitesh tiwari ramayanam, sai pallavi, ranbir kapoor, yash, trilogy, pan indian film
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]