
റിയാദ്: ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പല മേഖലകളിലും അക്രമത്തിെൻറ തോത് വർധിച്ചു.
അടിക്കടി രൂക്ഷമാവുന്ന സംഘർഷം ഉടനടി നിർത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ അധിനിവേശത്തിെൻറയും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിക്കുന്നതിെൻറയും വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള വ്യവസ്ഥാപിതവും പ്രകോപനപരവുമായ അതിക്രമത്തിെൻറയും ഫലമായി സ്ഫോടനാത്മകമായ ഒരു സാഹചര്യമാണ് നിലുണ്ടായിരിക്കുന്നത്. ഇതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ഒാർമിപ്പിക്കുന്നു.
മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാനപ്രക്രിയ സജീവമാക്കാൻ അന്താരാഷ്ട്ര സമൂഹം അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
Read Also- ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി വി മുരളീധരന്
സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക. അതേസമയം, മേഖലയുടെ താൽപര്യം മുൻനിർത്തി ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നോട്ട് പോകുക. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാതിരിക്കുമ്പോഴും ഇതായിരുന്നു
പ്രധാന അറബ് രാജ്യങ്ങളുടെ നിലപാട്. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു. ഇതിനിൽ അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷമാണ് സ്ഥിതി വഷളാക്കുന്നത്.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയിൽ-കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടുവരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Oct 8, 2023, 10:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]