തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവതിയെ യുവാവ് വെട്ടി നുറുക്കിയത് അതിക്രൂരമായി. യുവതിയുടെ അഞ്ചും പത്തും വയസുള്ള മക്കളുടെ മുന്നിലിട്ടാമ് യുവതിയെ പ്രതി വെട്ടി നുറുക്കിയത്. തലയിലും കഴുത്തിലുമടക്കം 30 ലേറെ വെട്ടുകളാണ് ഉള്ളത്. എന്നാല്‍ റിന്‍സിയുടെ തുണിക്കടയിലെ മുന്‍ജീവനക്കാരനായ റിയാസ് വലിയ പകയോടെയാണ് കൃത്യം നിര്‍വഹിച്ചത്. രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുന്ന വഴിയാണ് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നിന്ന പ്രതി ഇവരെ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചില് കേട്ട് റോഡിലൂടെ പോകുകയായിരുന്നവര്‍ ഓടിയെത്തിപ്പോഴെക്കും പ്രതി റിയാസ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചു. തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ റിന്‍സിയുടെ മൂന്ന് കൈവിരലുകള്‍ അറ്റ നിലയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയാണ് റിന്‍സി മരണപ്പെട്ടത്. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനായിരുന്നു പ്രതി. റിയാസ് റിന്‍സിയെ പല തവണ ശല്യം ചെയ്തിരുന്നു. ഇതോടെ റിന്‍സി ഇയാളെ കടയില്‍ നിന്നും ഒഴിവാക്കി. എന്നിട്ടും ശല്യം തുടര്‍ന്നതോടെ റിന്‍സി പോലീസില്‍ പരാതിപ്പെട്ടതോടെ പോലീസ് ഇയാളെ താക്കീത് ചെയ്തു വിട്ടയച്ചു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്.
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട റിയാസിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിന്‍സി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തി.സംഭവ സ്ഥലത്ത് രക്തം തളം കെട്ടി നിന്നിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]