വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ചാവേർ’. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പ്രതികരണം. മനഃപൂർവ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേനേടുന്നത്.
സിനിമകക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലുണ്ടെന്നും അതുകൊണ്ട് നാളെ താൻ സിനിമ കാണാൻ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരി പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചു.
“ചാവേർ…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവിൽ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം കാണരുത്..കാണരുത്..എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ്…അങ്ങിനെയാണെങ്കിൽ ഇത് കണ്ടേ പറ്റു…കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരി പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു..ബാക്കി നാളെ…”, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
‘എന്റെ സ്വപ്നങ്ങളിൽ കുതിരപ്പുറത്ത് വന്ന രാജകുമാരൻ’; ദുൽഖറിനെ കുറിച്ച് നടി ശ്രീലീല
ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് ചാവേര്‍. രാഷ്ട്രീയവും ജാതി വിവേചനും പ്രണയവുമെല്ലാം ഇഴപിരിഞ്ഞ് കിടക്കുന്ന ഗൗരവമാർന്ന പ്രമേയത്തെ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ടിനു അവതരിപ്പിച്ചിരിക്കുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിം കമ്പനിയുമാണ് നിര്‍മാണം. ആന്റണി വര്‍ഗീസ്, മനോജ് കെ യു, അര്ജുന് അശോകന്‍തുടങ്ങി വലിയ അഭിനേതാക്കളുടെ നിര തന്നെ ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 5ന് ആയിരുന്നു ചാവേറിന്റെ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Oct 8, 2023, 10:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]