പൂജ അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണുണ്ടായത്. ഈ തിരക്ക് കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസിന് മികച്ച സാമ്പത്തിക നേട്ടമാണ് സമ്മാനിച്ചത്.
ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചു ദിവസത്തിനിടെ 1191 യാത്രക്കാരാണ് ഈ ഡബിൾ ഡെക്കർ ബസുകളിൽ സഞ്ചരിച്ചത്. ഇതുവഴി ആകെ 4,06,000 രൂപയാണ് ബോർഡിന് വരുമാനമായി ലഭിച്ചത്.
യാത്രാനിരക്കും സമയക്രമവും ബസിന്റെ മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. മുകൾ നിലയിൽ 38 സീറ്റുകളും താഴത്തെ നിലയിൽ 12 സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയായി രണ്ട് ബസുകളും ചേന്ന് ആറ് സർവീസുകളാണ് പ്രതിദിനം നടപ്പിലാക്കുന്നത്. ഡബിൾ ഡെക്കർ സർവീസിന്റെ ടിക്കറ്റുകൾ നേരിട്ടും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും മൊബൈൽ ആപ്പിലൂടെയും യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്.
യാത്രാനുഭവവും റൂട്ടും മലയോര മേഖലയിലെത്തുന്ന സഞ്ചാരികൾക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം നൽകുന്ന പദ്ധതിയാണ് കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസുകൾ. മൂന്നാറിലെ തണുത്ത കാലാവസ്ഥയും മഞ്ഞുമൂടിയ മലനിരകളും പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യവും പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്നതാണ് ഈ യാത്ര.
മൂന്നാറിൽ നിന്ന് ആരംഭിച്ച് കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് ബസ് സർവീസ് നടത്തുന്നത്. യാത്രയ്ക്കിടയിൽ അഞ്ചിടങ്ങളിൽ ബസ് നിർത്തിയിടുകയും, സഞ്ചാരികൾക്ക് പ്രകൃതിയുടെ സൗന്ദര്യം നേരിട്ട് കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്.
2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറിലെ ആദ്യ റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് കെഎസ്ആർടിസി ആരംഭിച്ചത്. തുടർന്ന് ആവശ്യക്കാർ ഏറിയതോടെ ഈ വർഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സർവീസ് ആരംഭിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

