മലബാറിലെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത ജനങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുപോകൽ പ്രക്രിയ തുടരുന്നു. പുതിയ തലമുറയുടെ വിദേശ കുടിയേറ്റവും കൃഷിയോടുള്ള താൽപ്പര്യക്കുറവുമാണ് ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.
കാർഷിക മേഖലയിലെ കനത്ത നഷ്ടം, തൊഴിലാക്ഷാമം, രൂക്ഷമായ ജലക്ഷാമം, വിലസ്ഥിരതയില്ലായ്മ, ഉൽപ്പാദനച്ചെലവിലെ വർധന എന്നിവയ്ക്കൊപ്പം കർശനമായ പ്രകൃതി സംരക്ഷണ നിയമങ്ങളും വനം വകുപ്പിന്റെ അതിരുവിട്ടുള്ള നടപടികളും വന്യജീവി ശല്യവും ജനങ്ങളെ സ്വന്തം നാടുകളിൽ നിന്ന് കുടിയൊഴിയാൻ പ്രേരിപ്പിക്കുന്നുണ്ട്. മലപ്പുറം–കോഴിക്കോട് ജില്ലാ അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലെ സെന്റ് മേരീസ് ഇടവകയിൽ മുൻപ് 530 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 260 കുടുംബങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്ന് വികാരി ഫാ.ഡാന്റിസ് വ്യക്തമാക്കുന്നു.
തോട്ടപ്പള്ളി ഇടവകയിലെ 60 കുടുംബങ്ങൾ 12 ആയും നായാടംപൊയിലിലെ 60 കുടുംബങ്ങൾ 10 ആയും ചുരുങ്ങി. ഭൂമി വിറ്റുപോയവരും വിദേശത്തേക്ക് ചേക്കേറിയവരുമാണ് ഇതിൽ ഭൂരിഭാഗവും.
“അന്ന് ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു. ഇന്ന് ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി കാടുപിടിച്ചു കിടക്കുന്നു” എന്ന് കരുവാരകുണ്ട് കൽക്കുണ്ട് മണലിയാംപാടം കുരിശുംമൂട്ടിൽ മാത്യു സെബാസ്റ്റ്യൻ (65) പങ്കുവെക്കുന്ന വാക്കുകളിൽ ഒരു നാട് നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാണ്.
കോട്ടയം കാഞ്ഞിപ്പള്ളിയിൽനിന്ന് അറുപതുകളുടെ അവസാനം പിതാവ് കുരിശുംമൂട്ടിൽ കെ.എം.ദേവസ്യയാണ് ഇവിടേക്ക് എത്തിയത്. കൃഷിത്തോട്ടങ്ങളിൽ കുരങ്ങു മുതൽ കടുവ വരെയുള്ള വന്യജീവികളുടെ വിളയാട്ടവും പ്രകൃതിക്ഷോഭവും വിളനാശവുമൊക്കെ പതിവായതോടെ പുതുതലമുറ കൃഷിയിൽനിന്ന് പിന്തിരിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ആന നശിപ്പിച്ചതിനെ തുടർന്ന് 75 തെങ്ങുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ വെറും 23 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. വെടിമരുന്ന് വയറിൽ കെട്ടിവച്ച ധൈര്യം 1943 ലാണ് കടുകൻമാക്കൽ ആഗസ്തി ഏബ്രഹാം 9 മക്കളുമായി കല്ലാനോട്ടേക്കു കുടിയേറിയത്.
കല്ലാനോട്ടെ ഭൂമിയുടെ അതിർത്തിയിലുണ്ടായിരുന്ന ചെറിയ റോഡിൽ കാട്ടുകൊമ്പന്റെ ശല്യം രൂക്ഷമായിരുന്നു. ആനയെ വെടിവയ്ക്കാനുള്ള സാമഗ്രികൾ ആലുവയിൽ നിന്ന് എത്തിക്കാൻ ആഗസ്തിയുടെ സഹോദരി പുതിയമഠത്തിൽ അന്നമ്മ അഗസ്റ്റിൻ തയ്യാറായി.
പൊട്ടാസ്യം, വെടിയുപ്പ്, ഗന്ധകം ഉൾപ്പെടെ വെവ്വേറെ കടലാസിൽ പൊതിഞ്ഞു ചീനച്ചട്ടിയിലാക്കി അത് വയറ്റിൽ കെട്ടിവച്ച് ഗർഭിെന്നയെന്ന വ്യാജേനയാണ് അവർ ഇത് എത്തിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് ആനയെ വെടിവച്ചു കൊല്ലുകയും ചെയ്തു.
പിന്നീട് കപ്പ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ കെണിവച്ച തോക്കിൽ കെട്ടിയ നൂലിൽ അബദ്ധത്തിൽ തൊട്ടതിനെ തുടർന്ന് വെടിയേറ്റ അന്നമ്മ 6 മാസമാണ് കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞത്. സഹോദരൻ വച്ച തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിൽ പരാതിയില്ലെന്ന് അന്നമ്മ അറിയിച്ചെങ്കിലും ആഗസ്തിയുടെ ജ്യേഷ്ഠന് 6 മാസത്തോളം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു.
കുടിയേറ്റക്കാരുടെ കൂട്ടായ്മയുടെയും ത്യാഗങ്ങളുടെയും ഫലമാണ് ഇന്നത്തെ കല്ലാനോട് ഗ്രാമമെന്ന് ദേശീയ, സംസ്ഥാന കർഷക പുരസ്കാരങ്ങൾ നേടിയ ഏബ്രഹാം മാത്യു കടുകൻമാക്കൽ പറയുന്നു. മുതിർന്നവരുടെ വീടുകൾ തിരുവമ്പാടിയെ അപേക്ഷിച്ച് കുറച്ചു വൈകിയാണു കൂടരഞ്ഞിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിയേറ്റം ആരംഭിച്ചത്.
1947ൽ നാല് കുടുംബങ്ങൾ ഇവിടേക്കെത്തി. ചാത്തമംഗലം മണ്ണിലേടത്ത് നായന്മാരായിരുന്നു അന്ന് ജന്മിമാർ.
കൂടരഞ്ഞി കുടിയേറ്റത്തെപ്പറ്റി വ്യക്തമായ അറിവുള്ള കീരമ്പനാൽ കെ.ജെ.തോമസിന് (80) ഓർമ്മകൾ ഏറെയുണ്ട്. 1954ൽ ഏഴാം വയസ്സിലാണ് പാലാ വലവൂർ കുടക്കച്ചിറയിൽനിന്നു കുടുംബത്തോടൊപ്പം തോമസ് കൂടരഞ്ഞി കൂട്ടക്കര ഭാഗത്തെത്തിയത്.
വന്യമൃഗശല്യം മൂലം ആദ്യകാലത്തു പലരും ഏറുമാടം കെട്ടിയായിരുന്നു താമസിച്ചിരുന്നത്. മലബാറിൽ വിദേശ കുടിയേറ്റം ഏറ്റവും പ്രകടമായി കാണാൻ കഴിയുന്ന ഇടങ്ങളിലൊന്നാണു കൂടരഞ്ഞി.
പഠനത്തിനും ജോലിക്കുമായാണ് ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയത്. പല വീടുകളിലും ഇപ്പോൾ മുതിർന്ന മാതാപിതാക്കൾ മാത്രമാണുള്ളത്.
തോമസിന്റെ 3 മക്കളും വിദേശത്താണ്. മകൻ യുകെയിലും പെൺകുട്ടികൾ യുഎസിലും ഓസ്ട്രേലിയയിലുമാണ് കഴിയുന്നത്.
റിസോർട്ടുകളുടെ പൂക്കാലം കമുകിന് മഞ്ഞളിപ്പ് രോഗം ബാധിച്ച് വരുമാനമില്ലാതെ കുടുംബങ്ങൾ കുടിയിറങ്ങിയ ഭൂമിയിൽ പിന്നീട് റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും കുതിപ്പാണ് ഉണ്ടായത്. കക്കാടംപൊയിലിൽ മാത്രം നിലവിൽ റിസോർട്ടുകളും ഹോം സ്റ്റേകളുമായി 450 താമസ കേന്ദ്രങ്ങളുണ്ട്.
പാലായിൽ നിന്നും തൊടുപുഴയിൽ നിന്നുമൊക്കെ കുടിയേറിയ കുടുംബങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. നിരവധി വെല്ലുവിളികൾ നേരിട്ടാണ് കക്കാടംപൊയിലിലേക്ക് എത്തിയതെന്ന് 13–ാം വയസ്സിൽ തൊടുപുഴയിൽ നിന്നെത്തിയ പുളിന്താനത്ത് ലൂക്കോച്ചൻ (83) ഓർക്കുന്നു.
കാടു വെട്ടിത്തെളിച്ചു നട്ട കപ്പയും നെല്ലും കുരുമുളകുമൊക്കെ പ്രതികൂല കാലാവസ്ഥയിൽ നശിച്ചതോടെ ആദ്യമെത്തിയവർ മടങ്ങിപ്പോയി.
പിന്നീട് 1968ലാണ് സമീപത്തെ തോട്ടപ്പള്ളി, വെണ്ടേക്കുംപോയിൽ പ്രദേശങ്ങളിലേക്ക് വീണ്ടുമെത്തിയത്. എന്നാൽ തുടർച്ചയായി കൃഷിയിലുണ്ടായ തിരിച്ചടിയാണ് കുടിയിറക്കത്തിലേക്കു നയിച്ചതെന്ന് കക്കാടംപൊയിൽ ഉള്ളാട്ടിൽ ജോസ് (68) വ്യക്തമാക്കുന്നു.
കാപ്പിക്കു വിലയിടിഞ്ഞതോടെ വ്യാപകമായി കമുകുകൃഷി ചെയ്തെങ്കിലും അതിനും മഞ്ഞളിപ്പ് ബാധിച്ചതോടെ പലരും മംഗളൂരുവിലേക്കു കുടിയേറുകയായിരുന്നു. ഇവിടെ കുടിയേറ്റക്കാരുടെ ഭൂമി വാങ്ങിയവർ റിസോർട്ടുകളും പാർക്കുകളും തുടങ്ങിയതോടെ സ്ഥലം വില ഏക്കറിന് 2 ലക്ഷത്തിൽനിന്നു 2 കോടി വരെയായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

