സോഷ്യല്‍ മീഡിയയിലൂടെ രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നിത്യവും നാം കാണുന്നു, അല്ലേ? ഇവയില്‍ പക്ഷേ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായിത്തന്നെ തയ്യാറാക്കുന്നവയാണ് എന്നതാണ് വാസ്തവം. എങ്കിലും കാണാൻ കൗതുകമുള്ള കാഴ്ചകള്‍ എന്തായാലും ആളുകള്‍ കാണുമല്ലോ.
പക്ഷേ ഇക്കൂട്ടത്തില്‍ ചില വീഡിയോകളെങ്കിലും കാഴ്ചക്കാരെ ഒന്ന് ‘ചുറ്റിക്കുന്നത്’ ആകാറുണ്ട്. അതായത്, കാഴ്ചക്കാരെ ആദ്യകാഴ്ചയില്‍ പറ്റിക്കുന്ന വീഡിയോകള്‍. വീണ്ടും കാണുമ്പോള്‍ മാത്രമായിരിക്കും നമ്മളാദ്യം കണ്ട കാഴ്ചയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം മനസിലാവുക.
ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. സുചി ദത്ത എന്ന യുവതിയാണ് തന്റെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഒരു കയ്യില്‍ ബാര്‍ സോപ്പും മറുകയ്യില്‍ ഹാൻഡ്വാഷുമെടുത്ത് നില്ക്കുന്ന ഇവരെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
ഏതിനാണ് രുചി എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നു. ഇതോടെ ഇവരിത് കഴിക്കാൻ പോവുകയാണോ എന്ന് നമുക്ക് സംശയം തോന്നും. സെക്കൻഡുകള്‍ക്കകം തന്നെ ഇവര്‍ സോപ്പ് കഴിക്കുകയാണ്. ശരിക്ക് കടിച്ച് കഴിക്കുന്നത് വീഡിയോയില്‍ കാണാം. സോപ്പ് കഴിക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ചെറുപ്പകാലത്തുണ്ടായിരുന്നിരിക്കും. എന്നാല്‍ മുതിര്‍ന്ന ശേഷം ആരിലാണ് ഇത്തരം ശീലങ്ങള്‍ കാണുകയെന്നും, ഇത്തരം പരീക്ഷണങ്ങളൊന്നും ശരീരത്തിന് നല്ലതല്ലെന്നുമെല്ലാം പലരും കമന്റ് ചെയ്തിരിക്കുന്നു.
സംഗതി ഇതൊന്നുമല്ല, വീഡിയോ അവസാനം വരെ സൂക്ഷിച്ച് കണ്ടാല്‍ മാത്രമേ സത്യാവസ്ഥ മനസിലാകൂ. ഈ സോപ്പ് യഥാര്‍ത്ഥത്തില്‍ സോപ്പല്ല. സുചി ദത്ത ഒരു പ്രൊഫഷണല്‍ കേക്ക് നിര്‍മ്മാതാവാണ്. ഇവര്‍ സോപ്പിന്റെ രൂപത്തില്‍ തയ്യാറാക്കിയ കേക്കാണിത്. വീഡിയോയുടെ ഒടുക്കം സോപ്പ് കേക്ക് മുറിക്കുമ്പോള്‍ അകത്ത് ചോക്ലേറ്റ് എല്ലാം വ്യക്തമായി കാണാം.
പക്ഷേ പലരും വീഡിയോ മുഴുവനായി കാണാതെ തന്നെ കമന്റിട്ടിരിക്കുകയാണ്. മുഴുവനായി വീഡിയോ കണ്ടിട്ടുതന്നെ മനസിലാകാത്തവരുമുണ്ട് കെട്ടോ. ഏതായാലും രസകരമായ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് എന്നുതന്നെ പറയാം.
വീഡിയോ കണ്ടുനോക്കൂ…
Also Read:- ഷൂവിനകത്ത് നിന്ന് പത്തി വിടര്‍ത്തി പുറത്തിറങ്ങി മൂര്‍ഖൻ; വീഡിയോ…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Oct 8, 2023, 2:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]