സംസ്ഥാനത്ത് കാലാവസ്ഥ കൂടുതൽ മോശമാകുന്ന സാഹചര്യത്തിൽ കനത്ത മഴ തുടരുന്നു. വരും മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഈ ജാഗ്രതാ നിർദ്ദേശമുള്ളത്. ഈ സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ന് പ്രധാനമായും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് തുടരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ ഇന്ന് വൈകിട്ട് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി മൊബൈലുകളിൽ മുന്നറിയിപ്പ് സംവിധാനമായ സൈറണുകൾ മുഴങ്ങുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

