
കൊച്ചി: ഉപ്പും മുളകും എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പരമ്പരയല്ല. തങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ളവരോ തങ്ങളുടെ ബന്ധുക്കളോ ഒക്കെയാണ്. ഓണ്‍ സ്ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്.
ഇപ്പോഴിതാ തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയ്ക്കെതിരെ തുറന്നടിക്കുകയാണ് നിഷ സാരംഗ്. തനിക്ക് വിവാഹാലോചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ രംഗത്തെത്തിയിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി നല്കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്.
കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍ എന്നാണ് നിഷ പറയുന്നത്.
നമ്മള് അഭിമുഖങ്ങള്‍ നല്‍കുന്നത് കാണുന്നവര്‍ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ്. നമ്മളിത് വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോള്‍ തന്നെ എനിക്ക് പേടി” എന്നും നിഷ പറയുന്നു.
നടി അനു ജോസഫിന് നൽകിയ അഭിമുഖത്തില്‍ മകൾക്ക് വിവാഹാലോചന വരുന്ന കാര്യം നിഷ പറഞ്ഞത്. അനു ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. മകള്‍ക്ക ഞാന്‍ ഒറ്റയ്ക്കാണ് എന്നൊരു വിഷമം എപ്പോഴുമുണ്ട്. അമ്മയെന്നെ കല്യാണം കഴിപ്പിക്കാന്‍ നോക്കണ്ട ഞാന്‍ അമ്മയുടെ കൂടെ തന്നെയുണ്ടാകും എന്നാണ് അവള് പറയുകയെന്നും താരം പറഞ്ഞിരുന്നു.
Last Updated Oct 8, 2023, 12:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]