പാരിസിലെ ഔദ്യോഗിക പരിപാടിയിൽ സംബന്ധിച്ച് മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻനെ ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായും 50,000 രൂപ പിഴ ഈടക്കിയതായും ആം ആദ്മി പാർട്ടി അറിയിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മൻനെ അപകീർത്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ബോധപൂർവ്വം ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് എഎപി സംസ്ഥാന മീഡിയ ഇൻചാർജ് ബൽതേജ് പന്നു വ്യക്തമാക്കി.
‘‘ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോധപൂർവം അദ്ദേഹത്തെ തടഞ്ഞു. ലഗേജ് വന്നുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്.
പിന്നീട് മറ്റ് കാരണങ്ങൾ പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം പുറത്തുപോകാൻ അനുവാദം നൽകി.
50,000 രൂപ പിഴയും ചുമത്തി. ഇത് പഞ്ചാബിനെ അപമാനിക്കലാണ്’’–പന്നു പറഞ്ഞു.
പിഴ ചുമത്താനുള്ള യഥാർത്ഥ കാരണം എന്താണെന്ന് പാർട്ടി അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഭഗവന്ത് മൻന്റെ ഫ്രാൻസ് യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും എഎപി സർക്കാരും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയാണ് ഈ പുതിയ സംഭവവികാസം.
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി കേന്ദ്ര സർക്കാർ ആദ്യം നിഷേധിച്ചിരുന്നു. തുടർന്ന് പഞ്ചാബ് സർക്കാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും, കോടതി കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

