തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷ്യൽ ക്യാഷൽ ലീവുകളിൽ മാറ്റം വരുത്തി. കോവിഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ അവധിക്ക് പകരം 7 ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഉത്തരവായി.
പൊതുഖേലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ് വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് 5 ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കോവിഡ് – 19 അനുവദിക്കാം . അവധി ദിവസങ്ങൾ ഉൾപ്പെടെയാകുമിത്.
അഞ്ചു ദിവസം കഴിഞ്ഞു ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ഓഫിസിൽ ഹാജരാകേണ്ടതാണ്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]