

ടെസ്റ്റ് ഡോസ് സൗജന്യം; യുവതികള്‍ ആവശ്യപ്പെട്ടാല്‍ ഏത് പാതിരാത്രിയിലും സാധനം റെഡി; ലഹരിമരുന്നായ നൈട്രോസെപാം ഗുളികള്‍ വിൽപ്പന നടത്തിവന്ന ‘പടയപ്പ ബ്രദേഴ്സ്’ എക്സൈസ് പിടിയില്‍
കൊച്ചി: ടെസ്റ്റ് ഡോസ് സൗജന്യം. ആവശ്യക്കാരന് പാതിരാത്രിയിലും ‘സാധനം’ എത്തിക്കും.
ലഹരിമരുന്നായ നൈട്രോസെപാം ഗുളികള്‍ ജില്ലയാകെ വില്പന നടത്തിവന്ന ‘പടയപ്പ ബ്രദേഴ്സ്’ ഒടുവില്‍ എക്സൈസ് പിടിയില്‍. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ് (35) എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാര്‍ട്ട് ഫോണുകളും ടോമിയുടെ ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇന്റലിജൻസ് വിവരത്തെ തുടര്‍ന്ന് ഇവര്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചുരുങ്ങിയ കാലംകൊണ്ടാണ് വിഷ്ണുപ്രസാദും ടോമി ജോര്‍ജും ജില്ലയിലെ ലഹരിമരുന്ന് വില്പനക്കാര്ക്കിടയിലെ ഏറ്റവും കുപ്രസിദ്ധരായത്. പടയപ്പ ബ്രദേഴ്സ് എന്നകോഡിലാണ് ഇവര്‍ ഗുളികകള്‍ വിറ്റിരുന്നത്. വിഷ്ണുപ്രസാദിന്റെ കൈയില്‍ നിന്ന് 50 ഗുളികകളും ടോമിയുടെ പക്കല്‍ നിന്ന് 80 ഗുളികകളുമാണ് പിടിച്ചെടുത്തതത്.
ചേരാനെല്ലൂര്‍ സിഗ്നലിന് പടിഞ്ഞാറ് വശത്തെ അണ്ടര്‍ പാസിന് സമീപം മയക്കുമരുന്ന് ഗുളികകള്‍ കൈമാറ്റം ചെയ്യാനെത്തിയ വിഷ്ണുവിനെയാണ് എക്സൈസ് ആദ്യം പൊക്കിയത്. മയക്കുമരുന്നുകള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി. ചോദ്യം ചെയ്യലിലാണ് മൊത്ത വിതരണക്കാരനായ ടോമി ജോര്‍ജിനെ കുറിച്ച് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പാതാളം ഇ.എസ്.ഐ ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്തുനില്‍ക്കുകയായിരുന്ന ടോമി ജോര്‍ജിനെയും കൈയോടെ പിടികൂടി. ഈസമയം ലഹരിയുടെ ഉന്മാദത്തിലായിരുന്നു ഇയാള്‍.
സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ എം.സജീവ് കുമാര്‍, ഇൻസ്പെക്ടര്‍ കെ.പി. പ്രമോദ് . ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസര്‍ എൻ.ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ സി.ഇ.ഒ എൻ.ഡി. ടോമി, എ. ജയദേവൻ, വനിത സി.ഇ.ഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]