വാളയാർ> വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവുമായി 3 പേരെ പിടികൂടി. തിരൂർ കോട്ടക്കൽ പാറമ്മൽ വീട്ടിൽ പി നൗഫൽ (33 ),തിരൂർ കോട്ടക്കൽ കോങ്ങാടൻ വീട്ടിൽ കെ ഫാസിൽ ഫിറോസ് (28),തിരൂർ കോട്ടക്കൽ പാലപ്പുറം കല്ലേകുന്നൻ വീട്ടിൽ ഷാഹിദ് (27 )എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നരകോടി വില വരും.
ലോറിയുടെ മുകളിൽ ടാർ പോളിൻ ഉപയോഗിച്ച് മൂടിയ നിലയിൽ ചാക്കുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്. എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ എൽ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉത്തരമേഖല സ്ക്വാഡും തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗവും വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി പകൽ 7 ന് ലോറിയിൽ കടത്തിയ കഞ്ചാവ് പിടിച്ചത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]