കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആഭരണ പ്രേമികൾക്ക് ആശ്വാസം പകരുമ്പോഴും, നിക്ഷേപകരെ സംബന്ധിച്ച് ആശങ്ക ജനിപ്പിക്കുന്നതാണ് വിപണിയിലെ ഈ തുടർച്ചയായ വിലയിടിവ്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ക്രൂഡോയിൽ വില ഉയർന്നതും, ഡോളറും ബോണ്ട് യീൽഡും ശക്തമായി തുടരുന്നതുമാണ് വില ഇടിയാനുള്ള പ്രധാന കാരണം. ഇതിനുപുറമെ, ഡോളറിനെതിരെ ഇന്ത്യൻ രൂപ നടത്തുന്ന ശക്തമായ തിരിച്ചുകയറ്റവും സംസ്ഥാനത്ത് വില താഴാൻ വഴിയൊരുക്കിയിട്ടുണ്ട്.
അതേസമയം, വില ഇനിയും താഴേക്ക് പതിക്കുമോ അതോ തിരിച്ചു കയറുമോ എന്നതിന്റെ വ്യക്തത ഇന്ന് വൈകിട്ടോടെ പുറത്തുവരുന്ന യുഎസിന്റെ നിർണായക പണപ്പെരുപ്പക്കണക്കുകൾക്ക് ശേഷമേ അറിയാൻ സാധിക്കൂ. 4 ദിവസം: 2320 രൂപയുടെ ഇടിവ് സംസ്ഥാനത്ത് ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി.
പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 2320 രൂപയാണ് കുറഞ്ഞത്.
ഗ്രാമിനാകട്ടെ 290 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 75 രൂപ താഴ്ന്ന് 11,165 രൂപയിലെത്തി.
എന്നാൽ വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയിൽ തുടരുന്നു. എന്തുകൊണ്ട് വില കുറഞ്ഞു? യുഎസിന്റെ പണപ്പെരുപ്പക്കണക്ക് വൈകിട്ട് പുറത്തുവരാനിരിക്കെ, രാജ്യാന്തര സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഒരുവേള ഔൺസിന് 4145.22 ഡോളർ വരെ താഴ്ന്ന വിപണി പിന്നീട് 4169.12 ഡോളർ വരെ ഉയർന്നു. കേരളത്തിൽ ഇന്നലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില 4180.85 ഡോളർ ആയിരുന്നെങ്കിൽ, ഇന്ന് അത് 4164.60 ഡോളർ ആയി കുറഞ്ഞു.
ഈ അന്താന്തര വ്യത്യാസമാണ് കേരളത്തിലും വില കുറയാൻ കാരണമായത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നും 28 പൈസ മുന്നേറി 95ൽ എത്തി.
രൂപയുടെ ഈ മുന്നേറ്റം സ്വർണ ഇറക്കുമതിച്ചെലവ് കുറയാൻ സഹായിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു.
അതേസമയം, യുഎസിൽ പണപ്പെരുപ്പം വർദ്ധിക്കുകയാണെങ്കിൽ ഡോളറും ബോണ്ട് യീൽഡും വീണ്ടും ശക്തിപ്രാപിക്കും. ഇത് സ്വർണത്തിന് തിരിച്ചടിയാകുകയും വില വീണ്ടും താഴാൻ ഇടയാക്കുകയും ചെയ്യും.
മറിച്ച്, പണപ്പെരുപ്പം കുറഞ്ഞാൽ ഡോളറും ബോണ്ട് യീൽഡും ഇടിയുകയും സ്വർണവില തിരിച്ചു കയറുകയും ചെയ്യും. വില വീണ്ടും കൂടുകയാണെങ്കിൽ അടുത്ത പ്രതിരോധ നിരക്കായി വിപണി കാണുന്നത് 4226 ഡോളർ ആണ്.
അതായത്, കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയിലേക്ക് തിരിച്ചെത്തിയേക്കാം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, അതായത് പണപ്പെരുപ്പം കൂടുകയും സ്വർണവില താഴുകയും ചെയ്താൽ വില ഔൺസിന് 3942 ഡോളർ വരെ എത്താം.
അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയിലേക്ക് ഇടിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

