കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉച്ചയ്ക്കുശേഷമാണ് വിലയിൽ ഇടിവുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ കേരളത്തിൽ ഗ്രാമിന് 13,720 രൂപയിലും പവന് 1,09,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് എന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. ഇന്ന് രാവിലെയും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
പവന് 320 രൂപ കുറഞ്ഞ നിലയിലായിരുന്നു രാവിലെ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക് പരിശോധിച്ചാൽ:
– ഒക്ടോബർ 12: രാവിലെ 1,10,720 രൂപ | വൈകീട്ട് 1,09,760 രൂപ
– ഒക്ടോബർ 11: 1,11,040 രൂപ
– ഒക്ടോബർ 10: 1,11,040 രൂപ
– ഒക്ടോബർ 9: 1,10,520 രൂപ
– ഒക്ടോബർ 8: 1,09,680 രൂപ
– ഒക്ടോബർ 7: 1,09,680 രൂപ
– ഒക്ടോബർ 6: 1,09,280 രൂപ
– ഒക്ടോബർ 5: 1,09,400 രൂപ
– ഒക്ടോബർ 4: 1,09,400 രൂപ
– ഒക്ടോബർ 3: 1,09,400 രൂപ
– ഒക്ടോബർ 2: 1,10,200 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

