സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ച നടന്ന ഹൂതി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണ സമയത്ത് വിമാനത്താവളത്തിന്റെ ടെർമിനൽ 4 ൽ സ്ഫോടക വസ്തു പതിക്കുന്നതും വൻ തോതിൽ തീപിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഈ ഹൂതി ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേരാണ് ജീവൻ വെടിഞ്ഞത്. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലി ആണ് കൊല്ലപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിനുപുറമെ ഞായറാഴ്ച വീണ്ടും നടന്ന ഹൂതി ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ ദമാം വിമാനത്താവളത്തിലും സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങളിലും ഇന്നലെ ആക്രമണം നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടെ സൗദി അറേബ്യയ്ക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
ഈ ആഴ്ച മാത്രം നാല് തവണയാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികൾ ബോംബാക്രമണം നടത്തിയത്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരന് പുറമേ 4 സൗദി പൗരന്മാരും 2 ബംഗ്ലാദേശ് സ്വദേശികളും യുഎസ്, ജോർദാൻ, പലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെടുന്നു.
റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലായി കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ആകെ 19 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ളവ ഉൾപ്പെടെയുള്ള എല്ലാ വിമാന സർവീസുകളും ഇതിനെത്തുടർന്ന് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഹൂതികൾക്കെതിരെയുള്ള സൗദിയുടെ സൈനിക നടപടികളിൽ അമേരിക്കയും പങ്കുചേരുന്ന കാര്യം പരിഗണനയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയുണ്ടായി.
സൗദി പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും ഹൂതികളുമായി നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന നിലപാടിലായിരുന്നു മുൻപ് ട്രംപ് ഭരണകൂടം നിലകൊണ്ടിരുന്നത്. ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ള ഹൂതികൾ, സൗദിയിലെ വിമാനത്താവളങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മക്കയും മദീനയും ഒഴികെയുള്ള സൗദിയുടെ വ്യോമമേഖലകൾ ഒഴിവാക്കണമെന്ന് വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യെമൻ സർക്കാരും സൗദി അറേബ്യയും ചേർന്ന് നൂറുകണക്കിന് ബോംബാക്രമണങ്ങൾ നടത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

