കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-75 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
ഈ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. കൂടാതെ, വ്യത്യസ്ത സീരീസുകളിലെ ഒരേ നമ്പറുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനമായും ലഭിക്കുന്നതാണ്.
വളരെ ജനപ്രിയമായ ഈ ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഈ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ സാധിക്കും. വിജയികൾക്ക് 5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം കൈപ്പറ്റാവുന്നതാണ്.
എന്നാൽ തുക 5000 രൂപയിലും കൂടുതലാണെങ്കിൽ, ടിക്കറ്റും ഒപ്പം തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ അല്ലെങ്കിൽ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലം നോക്കി സമ്മാനം ഉറപ്പുവരുത്തിയ ശേഷം, 30 ദിവസത്തിനകം തന്നെ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

