കാബൂള്‍: വിദേശ ടെലിവിഷന്‍ പരമ്പരകള്‍ക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ഇതോടെ അഫ്ഗാനിലെ ജനത ടെലിവിഷന്‍ സെറ്റുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥ സംജാതമായി.
ബ്രോഡ്കാസ്റ്റേഴ്സിന്റെ യോഗത്തിലാണ് വിദേശ സീരിയലുകളെ വിലക്കിയ കാര്യം താലിബാന് അറിയിച്ചത്. സാധാരണയായി പ്രാദേശിക ഭാഷകളായ ധാരി, പഷ്തോ എന്നിവയില്‍ പരിഭാഷപ്പെടുത്തി വിദേശ സീരിയലുകള്‍ അഫ്ഗാനിലെ പ്രേക്ഷകരെ കാണിക്കാറുണ്ട്.
നിലവില്‍ അഫ്ഗാനില്‍ സിനിമകളും ടെലിവിഷന്‍ ഷോകളും ഇല്ല. സീരിയലുകള്‍ കൂടി വിലക്കുന്നതോടെ ജനങ്ങളുടെ വലിയൊരു വിനോദോപാധി നഷ്ടമാകും. താലിബാന് ഭരണം ഏറ്റെടുത്തശേഷം വ്യക്തി സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളും തുടര്‍ക്കഥയാകുന്നു. എതിര്‍ക്കുന്നവരെ ഹീനമായ ശിക്ഷകള്‍ക്കു വിധേയമാക്കുന്നതാണ് താലിബാന്റെ രീതി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]