പാലാ നിയോജകമണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുമായി മാണി സി.കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക കത്ത് അദ്ദേഹം ജില്ലാ കലക്ടർക്ക് കൈമാറി. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പരമാവധി 3 ബസുകൾ വാങ്ങുന്നതിനായി തുക അനുവദിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ നടപടി.
നിലവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വർഷത്തേക്ക് 5 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി യുഡിഎഫ് സർക്കാർ ജനപ്രതിനിധികളുടെ സഹകരണം തേടിയിരുന്നു.
മുൻപ് നിർത്തലാക്കപ്പെട്ട കെഎസ്ആർടിസി റൂട്ടുകളിൽ പുതിയ ബസുകൾ എത്തിച്ച് സർവീസ് പുനരാരംഭിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
ബസുകളുടെ ലഭ്യതക്കുറവും റൂട്ടുകൾ ലാഭകരമല്ലാതായി മാറിയതും കാരണം പാലാ ഡിപ്പോയിൽ നിന്നുള്ള പല സർവീസുകളും നേരത്തെ നിർത്തലാക്കേണ്ടി വന്നിരുന്നു. വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയിൽ വർഷങ്ങളായി രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന പാലാ ഡിപ്പോയോട് മുൻകാലങ്ങളിൽ കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് മാണി സി.കാപ്പൻ കുറ്റപ്പെടുത്തി.
ഡിപ്പോയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ റൂട്ടുകൾ തുടങ്ങുന്നതിനുമാണ് ഈ തുക വിനിയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സി.പി.ജോൺനുമായി ചർച്ചകൾ നടത്തിയതായും, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് ഡിപ്പോയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

