ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത നേതാക്കളോട് പൊലീസ് പെരുമാറിയ രീതിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. സാമാന്യ മര്യാദപോലും പാലിക്കാതെയാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നഗരത്തിലൂടെ കറക്കിയ ശേഷം നേതാക്കളെ ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എന്നാൽ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
തടവിലാക്കപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും പൊലീസ് അത് മുഖവിലയ്ക്കെടുക്കാൻ തയ്യാറായില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. “ഞങ്ങളെ ഇപ്പോൾ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുവന്നിട്ടുള്ളത്.
ഒരു മണിക്കൂറോളം ഡൽഹി മുഴുവൻ ചുറ്റിയ ശേഷമാണ്…” ഇവിടെ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

