
ചെന്നൈ: ദളപതി വിജയ് ചിത്രം ലിയോ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും എന്നാണ് പുറത്തുവരുന്ന എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 5ന് പുറത്തുവിട്ട ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തമിഴിലെ ഇതുവരെയുള്ള റെക്കോഡുകള്‍ എല്ലാം ഭേദിച്ച് മുന്നേറുകയാണ്. അതിനിടയിലാണ് റിലീസിന് മുന്നോടിയായി പുതിയ ചില അപ്ഡേറ്റുകള് പുറത്തുവരുന്നത്.
ചിത്രത്തിന്റെ നിര്മ്മാതങ്ങളായ സെവന്ത് സ്ക്രീന്‍ മേധാവി ലളിത് കുമാറിനെ ഉദ്ധരിച്ചാണ് വിവിധ തമിഴ് മാധ്യമങ്ങള്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഒക്ടോബര്‍ 18ന് പ്രത്യേക പെയ്ഡ് ഷോകള്‍ നടത്താന്‍ പദ്ധതിയില്ലെന്നാണ് ഒരു അപ്ഡേറ്റ്. അതിനൊപ്പം തന്നെ ഇപ്പോള്‍ പൊലീസില്‍ നിന്നും അനുമതി ലഭിക്കാത്ത തമിഴ് നാട്ടിലെ അതിരാവിലെയുള്ള ഷോകള്‍ക്ക് അനുമതി ലഭിക്കാന്‍ വീണ്ടും ശ്രമിക്കുന്നു എന്നാണ് മറ്റൊരു വിവരം. അതില്‍ അന്തിമ തീരുമാനം വരുന്ന ഒക്ടോബര്‍ 15നുള്ളില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ മൂന്നാമത്തെ പാട്ട് തിങ്കളാഴ്ച ഇറങ്ങും എന്നാണ് നിര്‍മ്മാതാക്കളില്‍ നിന്നും വരുന്ന മറ്റൊരു അപ്ഡേറ്റ്. ആദ്യത്തെ അണ്ണന് വരവാ എന്ന പാട്ടും, പിന്നീട് ഇറങ്ങിയ ബാഡ് ആസ് പാട്ടും വന്‍ ഹിറ്റാണ് ഇതിനകം. അനിരുദ്ധാണ് ലിയോയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേ സമയം ലിയോ ബംഗ്ലാദേശിലും റിലീസ് ചെയ്യും എന്നാണ് മറ്റൊരു വിവരം. എന്നാല്‍ എത്ര സ്ക്രീനിലായിരിക്കും എന്നത് സംബന്ധിച്ച അപ്ഡേറ്റ് ലഭ്യമല്ല.
ഇതിനൊപ്പം തന്നെ ലിയോ ഉത്തരേന്ത്യന്‍ റിലീസ് സംബന്ധിച്ച് സുപ്രധാന തീരുമാനത്തിലാണ് ലിയോ നിര്‍മ്മാതാക്കള്‍ എന്നാണ് വിവരം. ഇത് പ്രകാരം നാഷണല്‍ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ ഉത്തരേന്ത്യയില്‍ ലിയോ ഹിന്ദി പതിപ്പ് റിലീസ് ചെയ്യില്ല. അതേ സമയം 2000ത്തോളം സിംഗിള്‍ സ്ക്രീനുകളില്‍ ലിയോ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും. പ്രധാനമായും അടുത്തിടെ വന്‍ ഹിറ്റായ ഹിന്ദി ചിത്രങ്ങള്‍ എല്ലാം പണം വാരിയത് സിംഗിള്‍ സ്ക്രീനുകളില്‍ നിന്നാണ്. ഗദര്‍ 2 ഏറ്റവും വലിയ ഉദാഹരണമാണ്. ഈ വഴി പിടിച്ച് പുതിയ സാധ്യതയാണ് ലിയോ നിര്‍മ്മാതാക്കള്‍ തേടുന്നത് എന്നാണ് വിവരം.
അതേസമയം പുറത്തെത്തിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വന്‍ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ലിയോ.
വീണ്ടും വിജയിയുടെ ലിയോയ്ക്ക് ഉടക്കിട്ട് പൊലീസ്: എന്തൊ കളിയുണ്ടെന്ന് വിജയ് ആരാധകര്‍.!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]