പ്രതിഷേധ സമരങ്ങളെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷാ നടപടികൾ കർശനമാക്കി ദില്ലി പൊലീസ്. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഇന്നു രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.
കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും ഈ നിയന്ത്രണം ബാധകമാവുക. നാളെ രാത്രി 10 മണി വരെയാണ് പ്രസ്തുത നിയന്ത്രണം തുടരുക.
ഇതുമായി ബന്ധപ്പെട്ട് പ്രധാന ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ ടെലികോം കമ്പനികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്.
ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ ഈ നടപടി. ജനപഥ്-കർതവ്യ പഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ന് രാത്രി 10 മുതൽ നാളെ പാത്രി 10 വരെ റദ്ദാക്കാനുള്ള പൊലീസിന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര സെക്രട്ടറി പരിഗണിക്കുകയും അനുമതി അറിയിക്കുകയും ചെയ്തു.
ഉത്തരവ് ഉടൻ നടപ്പിലാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷി ചന്ദ്ര ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

