പ്രവാസികളെ ആശങ്കയിലും ആശയക്കുഴപ്പത്തിലും ആക്കുന്നതാണ് മ്യൂച്വൽഫണ്ട്, വിദേശത്തേക്ക് പണമയയ്ക്കൽ എന്നിവ സംബന്ധിച്ച പുതിയ നികുതി നിർദേശങ്ങൾ. പ്രവാസി മ്യൂച്വൽഫണ്ട് വിറ്റാൽ നികുതി പിടിക്കുമോ, മകന്റെ എഫ്ഡി പഠനാവശ്യത്തിനായി വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ തുടങ്ങിയ പ്രധാന സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടികളും പരിശോധിക്കാം.
ചോദ്യം:
എൻആർഐ സ്റ്റാറ്റസിൽ ആറു വർഷമായി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്തുന്നുണ്ട്. രണ്ടു മാസത്തിനുള്ളിൽ അതിൽ നിന്ന് 7 ലക്ഷം രൂപ പിൻവലിക്കണം.
ഇതിനു ടിഡിഎസ് പിടിക്കുമോ? എങ്കിൽ എത്രയാണ് നിരക്ക്? മൂലധന നേട്ടത്തിനുള്ള 1.5 ലക്ഷത്തിന്റെ ഇളവിന് പ്രവാസിക്ക് അർഹതയില്ലേ?
ഉത്തരം:
പ്രവാസികൾക്ക് മ്യൂച്വൽഫണ്ട് യൂണിറ്റുകളുടെ വിൽപനത്തുകയിൽ നിന്ന് 12.5% ടിഡിഎസ് ബാധകമാണ്. എന്നാൽ, ഇക്വിറ്റി ഫണ്ട് വിൽപനയിലെ ദീർഘകാല മൂലധന നേട്ടത്തിന് ബാധകമായ 1.25 ലക്ഷം രൂപയുടെ കിഴിവ് എൻആർഐക്കും ലഭിക്കും.
പക്ഷേ, ടിഡിഎസ് കിഴിക്കുമ്പോൾ ഈ ഇളവ് കണക്കിലെടുക്കില്ല. റിട്ടേൺ സമർപ്പിക്കുമ്പോൾ ഇത് ക്ലെയിം ചെയ്യാവുന്നതാണ്.
ചോദ്യം:
മകന്റെ പേരിൽ ഇട്ടിരുന്ന എഫ്ഡിയിൽ നിന്ന് പണമെടുത്ത് അവന്റെ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചാൽ അതിനു നികുതി പിടിക്കുമോ?
ഉത്തരം:
പഠനാവശ്യത്തിനായി വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ബാധകമാണ്. ഒരുവർഷം 10 ലക്ഷം രൂപയിൽ കൂടുതൽ അയക്കുമ്പോഴാണ് 2% ടിസിഎസ് പിടിക്കുക.
10 ലക്ഷം രൂപവരെ അയക്കുന്നതിന് ടിസിഎസ് ബാധകമല്ല. അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്ത തുകയാണ് പഠനാവശ്യത്തിനായി വിദേശത്തേക്ക് അയക്കുന്നതെങ്കിൽ ടിസിഎസ് ഈടാക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

