
കുഞ്ചാക്കോ ബോബന്റെ ചാവേറിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. സംവിധായകൻ നിർദ്ദേശങ്ങൾ കൊടുക്കുന്നതും അതനുസരിച്ച് താരങ്ങളുടെ പ്രകടനങ്ങളും ക്യാമറ നീക്കങ്ങളുമൊക്കെയാണ് മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിനുവിന്റെ കയ്യൊപ്പ് പതിഞ്ഞ ഓരോ രംഗങ്ങളുടെയും പിന്നണിയിൽ നടന്നതെന്തൊക്കെ കാര്യങ്ങളാണെന്ന് മേക്കിംഗ് വീഡിയോയില്‍ വ്യക്തമാകുന്നത്. ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ടിനുവിന്റെ സംവിധാനത്തില്‍ നായകനാകുന്നത്.
ചിത്രത്തിലെ പ്രധാന ഘട്ടത്തിൽ അശോകേട്ടനെന്ന കഥാപാത്രമായി എത്തിയ നായകൻ കുഞ്ചാക്കോ ബോബൻ പറയുന്നൊരു ഡയലോഗോടെയാണ് മേക്കിങ് വീഡിയോയുടെ ആരംഭം. അശോകേട്ടൻ ‘എന്തായാലും സംഗതി ഫിനീഷാക്കിയല്ലോ, അതായിരുന്നല്ലോ നമ്മടെ പണി’ എന്ന് ഒരു രംഗത്ത് പറയുന്നതാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന് പിന്നാലെ ചാവേറിലെ അതിപ്രധാന രംഗങ്ങളിലെയൊക്കെ മേക്കിങ് എങ്ങനെയായിരുന്നുവെന്ന് രണ്ട് മിനിറ്റ് 19 സെക്കന്റുള്ള വീഡിയോയിലുണ്ട്. രാത്രിയുടെ നിശബ്ദതയിൽ നടക്കുന്ന അരുംകൊലയുടെ മേക്കിങ്, മുണ്ടും മടക്കികുത്തി വരുന്ന ചാക്കോച്ചന്റെ മാസ് പരിവേഷത്തിലുള്ള വരവിന്റെ ഷോട്ട് എടുത്തത്, അരുൺ എന്ന കഥാപാത്രമായെത്തിയ അർജുന്റെ ജീവനുംകൊണ്ടുള്ള നെട്ടോട്ടം, കിരൺ എന്ന വേഷത്തിലെത്തിയ പെപ്പെയുടെ രാത്രിയിലെ സീനുകളുടെ മേക്കിംഗ്, ചിത്രത്തിലെ പ്രമാദമായ ആ വെട്ട്, ചടുലമായ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം തുടങ്ങിയവയാണ് മേക്കിംഗ് വീഡിയോയിലുള്ളത്.
അഭിനയിച്ച് കാണിക്കുന്ന ടിനു പാപ്പച്ചൻ സംവിധായകൻ എന്ന നിലയില്‍ എത്രത്തോളം ചാവേറിനായി പരിശ്രമിച്ചിരിക്കുന്നു എന്നും വീഡിയോയില്‍ വ്യക്തം. ‘ടിനു പാപ്പച്ചന്റെ വിട്ടുവീഴ്ചകളേതുമില്ലാത്ത മേക്കിംഗാണ് ചിത്രത്തെ ആകര്‍ഷകമാക്കുന്നതും. രാഷ്ട്രീയവും ജാതി വിവേചനും പ്രണയവും സൗഹൃദങ്ങളും ഒക്കെ ഇഴപിരിഞ്ഞ് കിടക്കുന്ന ഗൗരവമാർന്ന പ്രമേയത്തെ തന്റെ സ്വതസിദ്ധമായ മേക്കിങ് ശൈലികൊണ്ട് ടിനു ലോകോത്തര നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. തിരക്കഥ എഴുതിയിരിക്കുന്നത് ജോയ് മാത്യുവാണ്.
ടിനു പാപ്പച്ചൻ ഒരുക്കിയ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ‘ചാവേർ’ ഒരു ക്ലാസ് ആൻഡ് മാസ് ദൃശ്യവിരുന്നാണെന്നാണ് റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലുൾപ്പെടെ ചാവേര്‍ സിനിമയെ കുറിച്ച് നിരവധി ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചാക്കോച്ചൻ ചിത്രം മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിം കമ്പനിയുമാണ് നിര്‍മാണം.
Read More: ലിയോയിലെ വിജയ്യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 7, 2023, 1:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]