
ബെംഗളൂരു: കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാർ പാഞ്ഞുകയറി സ്ത്രീ മരിച്ചു. പ്രേമ എസ് (48) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണ (58)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാഗഭൂഷണയെ പോലീസ് അറസ്റ്റ് ചെയ്തു.
വസന്തപുര മെയിൻ റോഡിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. നടപ്പാതയിലൂടെ നടന്നുവരികയായിരുന്നു പ്രേമയും കൃഷ്ണയും. ഈ സമയത്ത് ഉത്തരഹള്ളി ഭാഗത്തുനിന്ന് കോനൻകുണ്ടേ ക്രോസ് ഭാഗത്തേക്ക് വരികയായിരുന്ന നാഗഭൂഷണ സഞ്ചരിച്ചിരുന്ന കാർ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ വൈദ്യുത കാലിലിടിച്ചാണ് കാർ നിന്നത്,.
അശ്രദ്ധമായാണ് നാഗഭൂഷണ കാറോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രേമ മരിച്ചത്. കൃഷ്ണ ചികിത്സയിൽ തുടരുകയാണ്. കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് പരിധിയിലാണ് അപകടം നടന്നത്. സംഭവം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി നാഗഭൂഷണയെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമയിൽ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നാഗഭൂഷണ.
Content Highlights: Bengaluru car crash, kannada actor Nagabhushan arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]