തൃശൂർ: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡിൽ കിൻഫ്രയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.
പോളിടെക്നിക്കിലെ വിദ്യാർത്ഥി ദാരുണമായി അന്ത്യം സംഭവിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായ പരിക്കേറ്റു.
തൃശൂർ അമ്മാടം കോടന്നൂർ അന്തിക്കുടി സ്വദേശി ബിജുവിന്റെ മകൻ അവിനാഷ് (18) ആണ് മരണപ്പെട്ടത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന തൃശൂർ എടക്കുളത്തൂർ വടക്കൂട്ട് വീട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻ (17)നെ ഗുരുതര പരിക്കുകളോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓടെയായിരുന്നു സംഭവം നടക്കുന്നത്. ഉച്ചഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുന്ന വഴി മുന്നിൽ പോയ കാർ അപ്രതീക്ഷിതമായി വലത്തോട്ട് തിരിച്ചതിനെ തുടർന്ന്, പിന്നാലെ വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു.
തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മരണപ്പെട്ട
അവിനാഷും പരിക്കേറ്റ ഷിബിനും കൊരട്ടി ഗവ. പോളിടെക്നിക്കിലെ ടെക്സ്റ്റൈൽ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥികളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

