ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കാണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ അനുമതി നിഷേധിക്കപ്പെട്ട സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് കമ്മീഷനെ കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമീപിച്ചത്. എന്നാൽ, ഇതിനായി മുൻകൂട്ടി അനുമതി തേടിയിരുന്നില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
പാർലമെന്റ് അനെക്സിൽ എത്തി 240 എംപിമാരെ കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അങ്ങോട്ട് ചെല്ലണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇത് പ്രോട്ടോക്കോൾ വിരുദ്ധമായതിനാലാണ് അംഗീകരിക്കാൻ സാധിക്കാത്തതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
പകരം എംപിമാരെ കമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന് കാണാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം കാര്യങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം അതിന് വിരുദ്ധമാണെന്നും കമ്മീഷൻ അറിയിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുതിർന്ന ഉദ്യോഗസ്ഥനെ പ്രതിപക്ഷ നേതാക്കളുടെ അടുത്തേക്ക് അയക്കാം എന്ന അസാധാരണ നടപടിക്ക് പോലും കമ്മീഷൻ തയ്യാറായിരുന്നു. എങ്കിലും ഈ നിർദ്ദേശം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമായില്ല.
ചട്ടപ്രകാരം കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണയായി ഇത്തരം കൂടിക്കാഴ്ചകൾ നടക്കാറുള്ളതെന്നും ഇതിന് യാതൊരുവിധ തടസ്സവുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

