
കൊച്ചി: സിനിമ റിലീസാകുന്നതിനു പിന്നാലെ ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ് ആണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ശ്യാംപത്മൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കണമെന്ന് പോലീസിനും കോടതി നിർദേശം നൽകി. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും നിർദേശിച്ചു. സംസ്ഥാന പോലീസ് മേധാവിയെയും കേസിൽ കക്ഷി ചേർത്തു.
‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് അഡ്വ. സി.ആർ. രഖേഷ് ശർമവഴി ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കോടതി അമിക്കസ് ക്യൂറിയെ അടക്കം നിയോഗിച്ചത്.
നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമപോലും കാണാതെ സിനിമയ്ക്കെതിരേ ഓൺലൈൻ വഴി തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights: malayalam cinema review online review, review bombing, negative reviews


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]