മലയാള സിനിമയുടെ വിപണി മൂല്യം ഓരോ വർഷവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് തെളിയിച്ച് ബോക്സ് ഓഫീസ് കണക്കുകൾ. മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന ചിത്രങ്ങളുടെ കളക്ഷൻ വർദ്ധനവ് ഇതിന് അടിവരയിടുന്നു.
നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. മലയാള ഭാഷാ അതിർത്തികൾ കടന്ന് ആഗോളതലത്തിൽ ചർച്ചയായ ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ റിലീസ് ചെയ്ത തെന്നിന്ത്യൻ സിനിമകളിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടമാണ് ബെത്ലഹേം സ്വന്തമാക്കിയത്. ഓണത്തിന് ഒരാഴ്ച മുൻപായി ഓഗസ്റ്റ് 21-നാണ് ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നില്‍കിന്റെ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 330.86 കോടി രൂപയാണ്. ഇതിൽ 42 ശതമാനത്തോളവും വിദേശ മാർക്കറ്റുകളിൽ നിന്നാണ് ലഭിച്ചത്.
അതായത് വിദേശത്തുനിന്ന് മാത്രം ചിത്രം നേടിയത് 138.45 കോടി രൂപയാണ്. ഒറ്റപ്പെട്ട
വിപണികളിൽ മാത്രമല്ല, നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, യുകെ- അയര്‍ലന്‍ഡ്, ഓഷ്യാനിയ തുടങ്ങി വിവിധ അന്താരാഷ്ട്ര മേഖലകളിൽ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ഈ വർഷത്തെ തെന്നിന്ത്യൻ റിലീസുകളിൽ വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ അഞ്ച് ചിത്രങ്ങളിൽ മൂന്നെണ്ണവും മലയാളത്തിൽ നിന്നാണെന്നത് മലയാള സിനിമയുടെ വളർച്ചയുടെ ആക്കം കൂട്ടുന്നു.
ബെത്ലഹേം 138.45 കോടി രൂപയുടെ വിദേശ കളക്ഷനുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, 111.70 കോടി രൂപ നേടിയ ദൃശ്യം 3 (മലയാളം) ആണ് രണ്ടാം സ്ഥാനത്ത്. വിജയ് നായകനായ ജനനായകന് 93.50 കോടി രൂപയുടെ ലൈഫ് ടൈം ഓവർസീസ് കളക്ഷനുമായി മൂന്നാം സ്ഥാനത്തുണ്ട്.
നാലാം സ്ഥാനത്ത് മറ്റൊരു മലയാള ചിത്രമായ വാഴ 2 ആണ്. 85.55 കോടി രൂപയാണ് ഈ ചിത്രം നേടിയത്.
സൂര്യ നായകനായ തമിഴ് ചിത്രം കറുപ്പ് 81.15 കോടി രൂപ നേടി അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചു. അതേസമയം, ബെത്ലഹേമിന്റെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 192.41 കോടി രൂപയാണ്.
നായകന്മാരായ നിവിൻ പോളി, മമിത ബൈജു എന്നിവരുടെയും സംവിധായകൻ ഗിരീഷ് എ ഡിയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

