
കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അച്ഛനും മുത്തശ്ശിക്കെമെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് ബലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ഇരുവരെയും ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാലാണ്. പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് ക്രൂരനായ കൊലയാളിയാണെന്നാണ് കണ്ടെത്തല്‍. വളര്‍ത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പ്രതിയുടെ പതിവാണെന്നാണ് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുകള്‍ക്ക് പണത്തിനായി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ സമയത്ത് മുത്തശ്ശിയും അച്ഛനും സമീപത്തില്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നില്ല
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]