പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴയിൽ പ്രായപൂർത്തിയാകാത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
കഴിഞ്ഞ ഓഗസ്റ്റ് 30-ന് വൈകുന്നേരത്തോടെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കാൽനടയായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ, ഒമ്നി വാനിലെത്തിയ ആറിലധികം വരുന്ന സംഘം ബലമായി വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നാണ് കുട്ടി നൽകിയിരിക്കുന്ന മൊഴി.
തുടർന്ന് ബോധം കെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വിജനമായ മറ്റൊരു പ്രദേശത്ത് കുട്ടിയെ ഉപേക്ഷിച്ച ശേഷം അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. റോഡരികിൽ അങ്ങേയറ്റം പരിഭ്രാന്തനായ നിലയിൽ കുട്ടിയെ കണ്ട
പ്രദേശവാസിയായ വ്യക്തി കാര്യം തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ഇദ്ദേഹം ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനം ആ സമയത്ത് ഈ വഴി കണ്ടതായി ചില നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കൾ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഈ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വളരെ രൂക്ഷമാണെന്ന് നാട്ടുകാർ ശക്തമായ ആരോപണം ഉന്നയിക്കുന്നുണ്ട്. പൊതുജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി പ്രദേശത്ത് അടിയന്തരമായി കൂടുതൽ സിസിടിവി ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട
വാർഡ് കൗൺസിലർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

