കൊച്ചി : വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന “സബാഷ് ചന്ദ്രബോസ് “എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ചലച്ചിത്ര താരം ദുൽക്കർ സൽമാൻ റിലീസ് ചെയ്തു.സംവിധായകൻ വി സി അഭിലാഷ് എഴുതി ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” “നീയെന്റെ കാമുകിയല്ലേടീ….”എന്നാരംഭിക്കുന്ന ഗാനമാണ് സൈന മൂവീസ്സിലൂടെ പ്രേക്ഷകരിലെത്തുന്നത്.
ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഡബ്ബിംങിന് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം നേടിയ സ്നേഹ പലിയേരിയാണ് നായികയാവുന്നത്. ജോണി ആന്റണി, ധര്മ്മജന് ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ‘ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ഗാനരചന-വി സി അഭിലാഷ്,അജയ് ഗോപാൽ,എഡിറ്റിംഗ്- സ്റ്റീഫന്‍ മാത്യു.ലൈന്‍ പ്രൊഡ്യൂസര്‍-ജോസ് ആന്റണി,ആര്‍ട്ട്- സാബുറാം,സൗണ്ട് ഡിസൈന്‍: ഷെഫിന് മായന്‍,വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്-സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്ട്രോളർ-എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി- സ്പ്രിംഗ്, ആക്ഷൻ- ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ-രോഹിത് നാരായണൻ,അരുണ്‍ വിജയ് വി സി,വി എഫ് എക്സ്-ഷിനു, ഡിസൈൻ-ജിജു ഗോവിന്ദന,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍, വാർത്ത-എ എസ് ദിനേശ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]