തിരുവനന്തപുരം ജില്ലയിലെ വർക്കല വെട്ടൂരിൽ യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ഐഫോണും പണവും കവരുകയും ചെയ്ത കേസിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
അബുത്താലിയാണ് കേസിലെ ഒന്നാം പ്രതി. വെട്ടൂർ സ്വദേശികളായ അഹമ്മദ് ബിലാൽ, റിയാസ് എന്നിവർക്കാണ് മർദനമേറ്റത്.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെപ്റ്റംബർ 20-ന് രാത്രി ഏകദേശം 8.15 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ബന്ധുവിന്റെ വീടിന് സമീപം വാഹനം പാർക്ക് ചെയ്ത ശേഷം മടങ്ങാനൊരുങ്ങവെ, ബൈക്കിലെത്തിയ വെട്ടൂർ സ്വദേശികളായ അബുത്താലിയും ഷാരൂഖും ചേർന്ന് യുവാക്കളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ഐഫോണും പണമടങ്ങിയ പേഴ്സും പ്രതികൾ ബലമായി പിടിച്ചുവാങ്ങി.
പണം എടുത്തുകൊള്ളാനും ഐഫോൺ തിരികെ നൽകാനും യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ, വീട്ടിലെത്തിയാൽ നൽകാമെന്നായിരുന്നു പ്രതികളുടെ മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി 8.30 ഓടെ യുവാക്കൾ അബുത്താലിയുടെ വീട്ടിലെത്തി.
എന്നാൽ അവിടെയെത്തിയ യുവാക്കളെ വെട്ടിപ്പരിക്കPിക്കാൻ അബുത്താലി വടിവാളുമായി പുറത്തിറങ്ങുകയായിരുന്നു. അതേസമയം, ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാക്കൾ വീട് ആക്രമിച്ച് തന്നെയും കാൻസർ രോഗിയായ ഭർത്താവിനെയും ഉപദ്രവിച്ചുവെന്ന് കാണിച്ച് അബുത്താലിയുടെ സഹോദരി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പരാതിപ്പെട്ടിരുന്നു.
തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാക്കൾക്ക് മർദനമേറ്റതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഒന്നാം പ്രതിയായ അബുത്താലിയെ ഒരു വീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട
യുവാക്കൾ ഇയാളെ ചോദ്യം ചെയ്യുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

