കോഴിക്കോട് നഗരത്തിൽ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനുനേരെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിനുനേരെയും കോൺഗ്രസ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ വ്യാപക പ്രതിഷേധം.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.
രഘുനാഥ്, ബിജെപി ഓഫിസിനും നേതാക്കൾക്കും നേരെ അക്രമങ്ങൾ അഴിച്ചുവിട്ട കുറ്റവാളികൾക്കെതിരെ കർശനമായ കേസെടുക്കാൻ പൊലീസ് തയാറാകണമെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി.സതീശന് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ നടപടി എടുക്കുകയാണ് വേണ്ടത്. ദേശീയ നിർവാഹകസമിതി അംഗം പി.കെ.
കൃഷ്ണദാസിന് നേരെയുണ്ടായ അക്രമത്തിന് അതേ രീതിയിൽ മറുപടി നൽകാൻ ബിജെപി തീരുമാനിച്ചാൽ മന്ത്രിമാർ റോഡിൽ ഇറങ്ങേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനാഞ്ചിറ ഡിഡിഇ ഓഫിസിനു സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടയാൻ ശ്രമിച്ചു.
എന്നാൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുനീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കി പിന്തിരിപ്പിച്ചത്.
സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സുരക്ഷയൊരുക്കിയിരുന്നത്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.
പ്രകാശ് ബാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി.
ഉണ്ണികൃഷ്ണൻ, സംസ്ഥാനസമിതി അംഗങ്ങളായ എൻ.പി. രാധാകൃഷ്ണൻ, തിരുവണ്ണൂർ ബാല കൃഷ്ണൻ, സരിത പറയേരി, ജില്ലാ ഭാരവാഹികളായ എം.
ജഗന്നാഥൻ, ഇ. പ്രശാന്ത് കുമാർ, ടി.
രനീഷ്, എം. രാജീവ് കുമാർ, സബിത വിനയ്, സുപ്രിയ, ഷിനു പിണ്ണാണത്ത്, മണ്ഡലം പ്രസിഡന്റുമാരായ രതീഷ് പുല്ലൂന്നി, പ്രവീൺ തളിയിൽ, ടി.പി.
ദിജിൽ, കെ. ജിതിൻ, മേഖല ഭാരവാഹികളായ പ്രശോഭ് കോട്ടൂളി, പി.കെ.
ഗണേശൻ, മോർച്ച ജില്ലാ പ്രസിഡന്റുമാരായ എം. വിജിത്ത്, വിന്ധ്യ സുനിൽ, കെ.
അനിൽ കുമാർ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ.സി. നായർ, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.
ഷൈബു, കോർപറേഷൻ കൗൺസിലർമാരായ കെ.പി. അനിൽ കുമാർ, ബിന്ദു ഉദയകുമാർ, ഇന്ദിര കൃഷ്ണൻ തുടങ്ങിയവർ മാർച്ചിൽ നേതൃത്വം നൽകി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

