ലോക പുഞ്ചിരി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം (IDA CKK) വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം നഗരസഭാ ചെയർമാൻ സന്തോഷ് കുമാറും സർക്കിൾ ഇൻസ്പെക്ടർ അനൂപും ചേർന്ന് പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
തുടർന്ന് നടന്ന ഔദ്യോഗിക സമ്മേളനത്തിന്റെയും ദന്തപരിശോധന ക്യാംപിന്റെയും ഉദ്ഘാടനം നാട്ടകം സുരേഷ് എംഎൽഎ നിർവഹിച്ചു. വാക്കിലും പ്രവൃത്തിയിലും പുഞ്ചിരി പകരുന്നതിനൊപ്പം സമൂഹത്തിൽ ദന്ത ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സ്കൂൾ സമൂഹത്തിന് പുറമെ സമൂഹത്തിലെ അർഹരായ വിഭാഗങ്ങളിലേക്കും ദന്ത പരിചരണ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ് ഒരുക്കിയത്. ഡോ.
യദു രാജ് ക്യാംപിന് നേതൃത്വം നൽകി. വിദ്യാർഥികൾക്കായി ഡോ.
അനൂപ് കുര്യൻ ദന്ത ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു. കൂട്ടായ പ്രവർത്തനത്തിലൂടെ ദന്ത ആരോഗ്യ സംരക്ഷണവും ആരോഗ്യകരമായ പുഞ്ചിരിയും പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹസേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഐഡിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ. വിഷി ടോം, ഡോ.
അനൂപ് കുര്യൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഐഡിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ.
സിദ്ധാർഥ് വി. നായർ, സിഡിഎച്ച് ചെയർമാൻ ഡോ.
നിതിൻ ജോസഫ്, ബേക്കർ വിദ്യാപീഠ് പ്രിൻസിപ്പൽ ഡോ. ജെസ്സി ജോൺ, ഐഡിഎ സികെകെ പ്രസിഡന്റ് ഡോ.
നിധിഷ് മൗലാന, ഹോണററി സെക്രട്ടറി ഡോ. മിഥുൻ മാധവൻ, സിഡിഎച്ച് കൺവീനർ ഡോ.
അബി മാത്യു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

