കർണാടകത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നാടകീയ സംഭവവികാസങ്ങൾ. സംസ്ഥാനത്ത് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നുവെന്നാരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതിഷേധിച്ചു.
ബിജെപി പ്രവർത്തകർ ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും, 45 മുതൽ 60 ലക്ഷം വോട്ടർമാരെ ഒഴിവാക്കാൻ ഗൂഢനീക്കം നടക്കുന്നുണ്ടെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. സെപ്റ്റംബർ 22, 23, 24 തീയതികളിൽ കൂട്ടത്തോടെ ഫോം 7 സമർപ്പിക്കപ്പെട്ടതായും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ചീഫ് ഇലക്ടറൽ ഓഫീസ് വിട്ടുപോവില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിഷേധം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

