ഇലന്തൂർ∙ ജീവിതത്തിൽ എപ്പോഴും സുതാര്യത പുലർത്തണമെന്ന് റവ. ഫാ.
എ.ടി.സഖറിയ അഭിപ്രായപ്പെട്ടു. മാടപ്പള്ളിൽ ആനപ്പാറക്കൽ കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബയോഗം പ്രസിഡന്റ് റവ. ജോസ് എബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഈ വർഷം 70 വയസ്സ് പൂർത്തിയാക്കിയ കുടുംബാംഗങ്ങളെയും, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ പുതിയ വിദ്യാഭ്യാസ സഹായ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കുകയുണ്ടായി.
മാർത്തോമ്മാ സഭാ നവ വൈദികൻ റവ. ജിജോ ഡേവിഡ് ജോൺ, മിസ്സ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട
കെസിയ ലിസ് മെജോ, അന്റാർട്ടിക്ക പര്യാടനത്തിലൂടെ ലോക റിക്കോർഡ് കരസ്ഥമാക്കിയ പോളി ബേബി ജോൺ, ഡോക്ടറേറ്റ് നേടിയ ഡോ. ജൂലിയ തോമസ് ആനപ്പാറക്കൽ, തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ അംഗം അനിത അലക്സ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം ശോശാമ്മ ഈശോ തുടങ്ങിയ പ്രമുഖരായ കുടുംബാംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.
സെക്രട്ടറി മനോജ് ഡേവിഡ് കോശി, ട്രഷറർ ഐവാൻ ജോൺസ് ചള്ളക്കൽ, സി.എസ്.ജോസഫ് ചള്ളക്കൽ, എം.ഡി.കോശി, പോൾ.വി.സാം, ജെയിൻ ജോർജ്, മാത്യു ജോൺ, വർഗീസ് ചള്ളക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

