തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സിഇടി) വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ മാതൃകയായി മാറുന്നു. സിഇടി കോളജ് യൂണിയൻ 2025 – 26 ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർഷിക മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രണർഷിപ്പ് ഫെസ്റ്റായ ‘ദക്ഷ 26’ൽ നിന്ന് ലഭിച്ച ലാഭവിഹിത തുക റീജിയനൽ കാൻസർ സെന്ററിന് (ആർസിസി) കൈമാറി.
കോളജ് ക്യാംപസിൽ വെച്ച് സെപ്റ്റംബർ 30ന് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിൽ നിന്ന് ആർസിസി അധികൃതർ തുക ഏറ്റുവാങ്ങി. കാൻസർ രോഗികളുടെ പരിചരണത്തിനും ചികിത്സാ സഹായങ്ങൾക്കുമായി ‘ദക്ഷ’യിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം മാറ്റിവയ്ക്കാൻ വിദ്യാർഥികൾ സ്വയം മുന്നോട്ടുവരികയായിരുന്നു.
‘ദക്ഷ 26’ കൺവീനർമാരായ നോയൽ ഡെന്നി പുലിക്കോട്ടിൽ, സായൂജ്യ.എസ് എന്നിവരുടെയും 2025-26 കോളജ് യൂണിയന്റെയും നേതൃത്വത്തിലാണ് ക്യാംപസിൽ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, സിഇട്ടി കോളജ് പ്രിൻസിപ്പൽ ഡോ.
േജാസഫ് സക്കറിയാസ്, യൂണിയൻ പ്രതിനിധികൾ, സിഇടിയിലെ അധ്യാപകർ, ആർസിസി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

