തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ അനിഷ്ട സംഭവങ്ങളിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഔദ്യോഗിക നടപടിയുടെ ഭാഗമായി മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രക്ഷോഭത്തിനിടയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസുകൾ ചുമത്തിയിരിക്കുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഈ സംഭവത്തിന് പിന്നാലെ കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു.
നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വലിയ തോതിൽ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിന് അകത്ത് പൊലീസ് ലാത്തി ചാര്‍ജ് നടത്തി.
ഇതിനിടയിൽ കോളേജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്ന് ഹോസ്റ്റല്‍ വളപ്പിനകത്ത് കയറിയും പൊലീസ് ലാത്തി ചാര്‍ജ് പ്രയോഗിച്ചു.
ഈ സംഘർഷത്തിലും ലാത്തിച്ചാർജിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഒക്ടോബർ 1-ന് (ഇന്ന്) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്ഐ.
ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

