വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി യാഥാർത്ഥ്യമാക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.
മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി.
സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.
ടൗൺഷിപ്പിൽ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നവംബർ 15നകം പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിർമാണം പൂർത്തിയായിവരുന്ന വീടുകൾ അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനായുള്ള നറുക്കെടുപ്പും അനുബന്ധ നടപടികളും എത്രയും പെട്ടെന്ന് ആരംഭിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വീടുകൾ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കുമ്പോൾ ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചു വരുന്നുള്ള വാടകയും ഭക്ഷണ കൂപ്പണും യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
കൃഷിനാശം നേരിട്ട കർഷകരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ഡിഡിഎംഎയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരിതബാധിതരായ കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ തന്നെ വിതരണം ചെയ്യും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിക്കും.
കൂടാതെ, ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ സകല ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഏർപ്പെടുത്തിയ സ്മാർട്ട് കാർഡുകളുടെ വിതരണം അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. രണ്ടാം ഘട്ട
വീടുകൾ കൈമാറുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ ടൗൺഷിപ്പിൽ നേരിട്ടെത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ അവസാനം വീടുകൾ കൈമാറുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നറുക്കെടുപ്പ് പോലും ഇതുവരെ നടക്കാത്ത സാഹചര്യത്തിലായിരുന്നു അതിജീവിതർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

