തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി അരങ്ങേറുന്ന സംഘർഷാവസ്ഥയ്ക്കിടയിൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം. തമ്പാനൂരിലെ മാരാർജി ഭവന് നേരെയാണ് ബിയർ കുപ്പി എറിയപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് ബിജെപിയുടെ ഔദ്യോഗിക ഭാഷ്യം.
ഈ ആക്രമണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്ത് ബിജെപി-യുവമോർച്ച-കോൺഗ്രസ് സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് എസ്എഫ്ഐ-കെഎസ്യു സംഘർഷവും രൂപപ്പെട്ടത്. കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 1-ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകരുടെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും ഇന്ന് എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കും.
കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ വൈകുന്നേരം അഞ്ച് മണിക്ക് ശക്തമായ പ്രതിഷേധ പരിപാടികൾക്കും സംഘടന രൂപം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും നടക്കും.
എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഹോസ്റ്റലിൽ കയറി നടന്ന പൊലീസ് അതിക്രമത്തിന് പിന്നാലെ നിരവധി നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. ആസൂത്രിതമായ മർദനമാണ് നടന്നതെന്നും യുഡിഎഫ് ഭരിക്കുമ്പോൾ ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളേജിനെയും ലക്ഷ്യമിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐക്കാർക്ക് നേരെ യൂത്ത് കോൺഗ്രസും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടനയും ചെയ്യാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് എഡിജിപി പി. വിജയൻ നേരിട്ടെത്തിയിരുന്നു.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടയുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

