തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ ആക്രമണം. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.
കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പാർട്ടി ഓഫീസിന് നേരെയും സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ഓഫീസിന് നേരെ ബിയർ കുപ്പി എറിയുകയായിരുന്നുവെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ഈ സംഭവങ്ങളിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

