കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.100 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.
വെള്ളിമൺ തേവരഴിയത്തു വീട്ടിൽ ഫൈസൽ (29), ഷഫീഖ് മൻസിൽ മുഹമ്മദ് കൈസ് (33) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ശാസ്താംകോട്ട
പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി തുടരുമെന്നു കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

