മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടായതിനെ തുടർന്ന് നഗരം യുദ്ധക്കളമായി. തുടർന്ന്, കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് കല്ലെറിഞ്ഞു.
കോളജ് മതിൽ ചാടികടന്ന് ഫ്ലക്സുകൾ നശിപ്പിച്ചു. ഈ സംഘർഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു.
ഹോസ്റ്റലിൽനിന്ന് കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ എസ്എഫ്ഐക്കാർ കല്ലെറിഞ്ഞു. കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരികെ കല്ലെറിഞ്ഞു.
ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിസ്റ്റി ഹോസ്റ്റലിലേക്ക് കടക്കാൻ ശ്രമിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പ്രതിഷേധം കനത്തതോടെ പൊലീസ് ഹോസ്റ്റൽ കോംപൗണ്ടിലേക്ക് കയറി ലാത്തിവീശി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

