കൊച്ചി: പ്രണയവസന്തമായി നവാഗത സംവിധായകന് സൂരജ് സുകുമാർ നായര്‍ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി. മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
ഏറെ പ്രണയാതുരമായ ഈ ഗാനത്തിന്ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. യുവ ഗായകൻ നിഖില്‍ മാത്യുവും ബാഹുബലി ഗായിക നയന നായരും ചേര്‍ന്ന് ആലപിച്ച ഈ പ്രണയാതുരഗാനത്തിന് അനീഷ് റഹ്മാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.
പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി നിര്‍മ്മിക്കുന്നു. കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഗംഭീര സെറ്റ് ചിത്രത്തിന്റെ ഹൈലൈറ്റാണ്.
സൂരജ് സുകുമാരന്‍ നായരും, അരുണ്‍ കായംകുളവും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്.
മക്ബൂല്‍ സല്മാന്, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്, ഗോപു കിരണ്‍, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, എയ്ഞ്ചല്‍, ശ്രുതി, രാജേശ്വരി, ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി ആർ ഒ – പി ആർ സുമേരൻ ചെന്നൈ,തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച് സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]