ഡൽഹി: കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ സ്വഭാവമുള്ള വീഡിയോകൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിച്ച സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഔദ്യോഗികമായി നോട്ടീസ് അയച്ചു. ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു കോച്ചിങ് സെന്ററിലെ കുട്ടികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
ഈ ഗൗരവമേറിയ സംഭവത്തിൽ ഉത്തർപ്രദേശിലെ എറ്റ ജില്ലാ ഭരണകൂടത്തിനും കമ്മീഷൻ പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, വിവാദ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൗൺസിലിങ് നൽകണമെന്നും അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

